സിഗ്നൽ ലഭിച്ചു; അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ
റേഡിയോ കോളറിൽ നിന്ന് സിഗ്നൽ ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു

തമിഴ്നാട്: അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നു. റേഡിയോ കോളറിൽ നിന്ന് സിഗ്നൽ ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.

കോതയാർ ഡാമിൽ രണ്ടുദിവസം നിലയുറപ്പിച്ചിരുന്ന അരിക്കൊമ്പൻ വ്യാഴാഴ്ച വൈകിട്ടോടെ കാടുകയറിയിരുന്നു. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ ലഭിക്കാതെ വന്നതോടെ 50 അംഗ സംഘം കാടിനുള്ളിൽ അന്വേഷണം നടത്തി. കാടിനുള്ളിലൂടെ മെല്ലയാണ് അരിക്കൊമ്പന്‍റെ സഞ്ചാരം.

കോതയാർ ഡാമിൽ നിന്നും കോരളാതിർത്തിയായ നെയ്യാർ വനമേഖലയിലേക്ക് 130 കീലോമീറ്റർ ദൂരമെയുള്ളൂ. നെയ്യാർ ഡാമിൽ നീരിക്ഷണം ശക്തമാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ പെരിയാർ കടുവാ സാങ്കേതത്തിൽ നിന്നും തിരുവനന്തപുരം ജില്ലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് യഥാസമയം കൈമാറുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →