ആത്മകഥയിലെ പരാമർശം വസ്തുതാവിരുദ്ധം, ലക്ഷ്യം വിപണനതന്ത്രം മാത്രം’; കാനം രാജേന്ദ്രൻ
‘ആവശ്യമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ പരാമർശിക്കുന്നു. റിപ്പോർട്ടിലെ പലകാര്യങ്ങളും അംഗീകരിക്കാനാവില്ല’

തിരുവനന്തപുരം: സിപിഎം നേതാവ് സി.ദിവാകരന്‍റെ ആത്മകഥയായ ‘കനൽവഴികളി’ൽ സോളർ സമരവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ വിപണനതന്ത്രം ലക്ഷ്യംവെച്ചുകൊണ്ടാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സോളർ സമരം ഒത്തുതീർക്കാനായി രാഷ്ട്രീയ ധാരണയുണ്ടാക്കിയിട്ടില്ലെന്നും ദിവാകരന്‍റെ അത്തരം പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ ദിവാകരൻ ഉന്നയിച്ച കാര്യങ്ങളൊന്നും ആത്മകഥയിലില്ല. ഇതിന്‍റെ ഉത്തരവാദിത്വം അദ്ദേഹത്തിനു മാത്രമാണ്. സോളാർ കമ്മീഷൻ റിപ്പോർട്ട് വായിച്ചു. പലകാര്യങ്ങളും അംഗീകരിക്കാനാവില്ല. ആവശ്യമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ പരാമർശിക്കുന്നുണ്ടെന്നും കാനം വ്യക്തമാക്കി.

സോളാർ അഴിമതിയാരോപണങ്ങൾ അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജൻ നാലോ അഞ്ചോ കോടി വാങ്ങിയാണ് റിപ്പോർട്ട് എഴുതി നൽകിയെന്ന വെളിപ്പെടുത്തലുമായി ദിവാകരൻ രംഗത്തെത്തിയിരുന്നു. ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രും ഇ​ട​തു മു​ന്ന​ണി​യു​മാ​യി ഏ​തോ ധാ​ര​ണ​യി​ലെ​ത്തി​യ​തോ​ടെ​യാ​ണ് സോളാർ ​സ​മ​രം അ​വ​സാ​നി​പ്പി​ച്ച​തെന്നും അദ്ദേഹം ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →