ചെന്നൈ: കാമുകിയുമായി വഴക്കിട്ടതിന്റെ ദേഷ്യത്തിൽ റെയിൽവേ സിഗ്നൽ ബോക്സ് തകർത്ത് യുവാവ്. തമിഴ്നാട്ടിലെ തിരുപ്പത്തൂരിലാണ് സംഭവം. 2023 ജൂൺ 6 ചൊവ്വാഴ്ച ഉദ്യോഗസ്ഥർ തിരുപ്പത്തൂരിൽ റെയിൽവേ ട്രാക്കുകൾ പരിശോധിക്കുന്നതിനിടെ സിഗ്നൽ ബോക്സ് കേടായതായി കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ മദ്യലഹരിയിലായിരുന്ന ഗോകുൽ എന്ന യുവാവിനെ പിടികൂടുകയും ചെയ്തു.
ആർപിഎഫിലെ മുതിർന്ന ഉദ്യോഗസ്ഥർ ഗോകുലിനെ ചോദ്യം ചെയ്തപ്പോൾ ആദ്യം സിഗ്നൽ ബോക്സിന് കേടുപാടുകൾ ഉണ്ടാക്കിയത് താനാണെന്ന് സമ്മതിച്ചില്ല. എന്നാൽ, കൂടുതൽ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. കാമുകിയുമായി വഴക്കിട്ടതിന്റെ ദേഷ്യത്തിൽ ചെയ്തപോയതെന്നാണ് ഗോകുൽ പറഞ്ഞത്.

