മാവേലിക്കരയിൽ ഏഴ് വയസുകാരിയെ പിതാവ് വെട്ടിക്കൊന്നു

മാവേലിക്കര: മാവേലിക്കരയിൽ ഏഴ് വയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട്ടിൽ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. ആക്രമിക്കപ്പെട്ട പ്രതി മഹേഷിന്റെ മാതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹേഷിനെ മാവേലിക്കര പൊലീസ് ചോദ്യം ചെയ്തുവരികയാണ്. 2023 ജൂൺ 7 ന്രാത്രി ഏഴരയോടെയായിരുന്നു സംഭവം.

അടുത്തുള്ള ബന്ധുവീട്ടിലായിരുന്ന മഹേഷിന്റെ അമ്മ സുനന്ദ ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് നക്ഷത്ര വെട്ടേറ്റുകിടക്കുന്നത് കണ്ടത്. പുറത്തേക്കോടിയ സുനന്ദയെയും മഹേഷ് ആക്രമിച്ചു. ആക്രമണത്തിൽ സുനന്ദയുടെ കൈക്ക് വെട്ടേറ്റു. മഴു ഉപയോഗിച്ചാണ് മഹേഷ് കുട്ടിയെ വെട്ടിയത്. മൂന്ന് വർഷം മുൻപ് മഹേഷിന്റെ ഭാര്യ വിദ്യ ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്ന ഇയാൾ പിതാവ് മരിച്ചതിനെ തുടർന്നാണ് നാട്ടിലെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →