സിനിമകൾ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുകൾക്ക് കൊടുക്കുന്നതിൽ പ്രതിഷേധവുമായി ഫിയോക്

കൊച്ചി: സിനിമകൾ തിയേറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിക്കുന്നതിനിടെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുകൾക്ക് കൊടുക്കുന്നതിൽ പ്രതിഷേധവുമായി ഫിയോക്. പ്രതിഷേധത്തിന്റെ ഭാ​ഗമായി 2023 ജൂൺ ഏഴ്, എട്ട് തീയതികളിൽ തിയേറ്ററുകൾ അടച്ചിടുമെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിഷയത്തിൽ സർക്കാർ നടപടിയെടുക്കണമെന്നാണ് ഫിയോക്കിന്റെ ആവശ്യം. ബോക്സോഫീ സിൽ ജൂഡ് ആന്റണി ചിത്രം മികച്ച കളക്ഷൻ നേടി പ്രദർശനം തുടരുന്നതിനിടെ ഒ.ടി.ടി റിലീസിനൊരുങ്ങുന്ന പശ്ചാത്തലത്തിൽ ക്കൂടിയാണ് പ്രതിഷേധം.

രണ്ട് ദിവസത്തേത് സൂചന പണിമുടക്കാണെന്നും അത് കഴിഞ്ഞ് 20‌ ദിവസത്തിനകം സർക്കാരിന്റെ ഭാ​ഗത്ത് നിന്നോ ഇതുമായി ബന്ധപ്പെട്ട സംഘടനാതലത്തിലോ ഒരു തീരുമാനം ഉണ്ടായില്ലെങ്കിൽ തിയേറ്ററുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്നും കെ. വിജയകുമാർ പറഞ്ഞു. നാല്പത്തിരണ്ടു ദിവസങ്ങൾക്ക് ശേഷം മാത്രമേ ഒടിടിയിൽ പ്രദർശിപ്പിക്കാവൂ എന്ന നിബന്ധന പാലിക്കാത്ത ഒരു നിർമ്മാതാവുമായും പിന്നീട് സഹകരിക്കില്ലെന്നും വിജയകുമാർ വ്യക്തമാക്കി.

2018, പാച്ചുവും അത്ഭുത വിളക്കും എന്നീ ചിത്രങ്ങൾ വിജയകരമായി തിയേറ്ററിൽ പ്രദർശിപ്പിക്കുന്നതിനിടെ ഒ.ടി.ടിയിൽ കൊടുത്തു. ഈ വിഷയത്തിൽ സർക്കാർ അലംഭാവം കാണിക്കുകയാണ്. ഏത് ചിത്രവും തിയേറ്റർ റിലീസിന് ശേഷം നിശ്ചിത കാലയളവ് കഴിഞ്ഞിട്ടേ ഒ.ടി.ടിയിൽ കൊടുക്കാവൂ എന്ന് സർക്കാർ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാൽ സർക്കാർ ഇതുവരെ മുൻകെെ എടുത്തിട്ടില്ല. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ സംസ്ഥാനമൊട്ടാകെ ജൂൺ ഏഴ്, എട്ട് തീയതികളിൽ തിയേറ്ററുകൾ അടച്ചിട്ട് പ്രതിഷേധിക്കാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. രണ്ട് ദിവസത്തെ സൂചന പണിമുടക്കാണ്.

20‌ ദിവസത്തിനകം സർക്കാരിന്റെ ഭാ​ഗത്ത് നിന്നോഇതുമായി ബന്ധപ്പെട്ട സംഘടനാതലത്തിലോ ഒരു തീരുമാനം ഉണ്ടായില്ലെങ്കിൽ തിയേറ്ററുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടും. ഈ രീതിയിൽ തിയേറ്ററുകൾ മുന്നോട്ട് കൊണ്ടുപോകാനാവില്ല. 2018, പാച്ചുവും അത്ഭുത വിളക്കും എന്നീ ചിത്രങ്ങളുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചത് മുതൽ ജനം പിൻവലിയാൻ തുടങ്ങി. ഒരിക്കലും ഒ.ടി.ടിക്ക് സമാന്തരമായി തിയേറ്ററുകൾ പ്രവർത്തിക്കാനാകില്ല. തിയേറ്ററുകളുടെ അനിശ്ചിതാവസ്ഥ മാറ്റാൻ സർക്കാർ മുൻകെെയെടുത്ത് മറ്റുള്ളവരുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കണം. 2018 എന്ന ചിത്രം 150 കോടിക്ക് മുകളിൽ കളക്ട് ചെയ്തു. കുറച്ച് ദിവസം കാത്തിരുന്നെങ്കിൽ 200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി മാറിയേനെ. ആ അവസരമാണ് നഷ്ടപ്പെടുത്തിയത്. നിർമാതാവ് അൽപം കൂടി കാത്തിരുന്നെങ്കിൽ 100 ദിവസം തിയേറ്ററിൽ ഓടുന്ന ചിത്രമായി മാറിയേനെ’, കെ. വിജയകുമാർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →