ബാലസോർ: ആയിരത്തിലധികം തൊഴിലാളികളുടെയും റെയിൽവേ ഉദ്യോഗസ്ഥരുടെയും 2 ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തിൽപ്പെട്ട ബെംഗളൂരു – ഹൗറ ട്രെയിൻ കടന്നു പോയ ട്രാക്കിലാണ് 51 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഗതാഗതം പുനഃസ്ഥാപിക്കാനായത്. കൽക്കരിയുമായി ഗുഡ്സ് ട്രെയിൻ ഇതുവഴി കടന്നു പോയി.
ഏഴ് പോക്കറ്റിങ് മെഷീനുകൾ, 140 ടൺ റെയിൽവേ ക്രെയിൻ, 4 റോഡ് ക്രെയിനുകൾ എന്നിവയുടെ സഹായത്തോടെയാണ് ഗതാഗതം സാധാരണ നിലയിലേക്കെത്തിച്ചത്. ബുധനാഴ്ചയോടെ എല്ലാ സർവീസുകളും പുനഃസ്ഥാപിക്കാനാവുമെന്ന് കരുതുന്നതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.

