കൊച്ചി: ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരായ പോക്സോ കേസിൽ തുടർ നടപടി റദ്ദാക്കി ഹൈക്കോടതി. നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് പടം വരപ്പിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ടായിരുന്നു രഹനക്കെതിരെ പൊലീസ് കേസെടുത്തത്. രഹ്ന നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഐടി നിയമത്തിലെ 65 വകുപ്പും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പ് പ്രകാരവുമായിരുന്നു കേസ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകനാണ് പൊലീസില്‍ പരാതി നല്‍കിയത്.

