കണ്ണൂരിൽ കമ്മീഷണർ ഓഫീസിന് സമീപം കൊലപാതകം;

കണ്ണൂർ: കണ്ണൂരിൽ കമ്മീഷണർ ഓഫീസിന് സമീപം ഡ്രൈവറെ കുത്തിക്കൊന്നു. കണിച്ചാർ സ്വദേശി ജിൻറോയാണ് മരിച്ചത്. 2023 ജൂൺ 5 ന് പുലർച്ചെയാണ് സംഭവം നടന്നത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് സൂചന.

ലോറിക്കുള്ളിൽ വെച്ചാണ് ഡ്രൈവർ ജിൻറോയ്ക്ക് കുത്തേറ്റതെന്ന് എ സി പി രത്നകുമാർ പറഞ്ഞു. ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടെ നൂറ് മീറ്റർ അകലെ വെച്ച് കുഴഞ്ഞ് വീണു. കവർച്ചയാണോ ആക്രമിയുടെ ലക്ഷ്യം എന്ന് ഉറപ്പിച്ചിട്ടില്ലെന്നും എസിപി കൂട്ടിച്ചേർത്തു

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →