ഒഡിഷയിലെ ട്രെയിൻ ദുരന്തത്തിൽ നാല് മലയാളികൾക്കും പരുക്ക്

ഒറീസയിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ അന്തിക്കാട് കണ്ടശാങ്കടവ് സ്വദേശികളായ നാല് യുവാക്കൾക്ക് പരുക്കേറ്റു. കിരൺ, ലിജേഷ്, വൈശാഖ്, രഘു, എന്നിവർക്കാണ് പരുക്കേറ്റത്. അന്തിക്കാടുള്ള ഒരു സ്വകാര്യ കരാറുകാരന്റെ നേതൃത്വത്തിൽ കൊൽക്കത്തയിലെ ഒരു ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ജോലികൾക്ക് വേണ്ടി കൊൽക്കത്തയിൽ പോയി തിരിച്ചു വരുന്നതിനിടയിലാണ് ഇവർ അപകടത്തിൽപ്പെട്ടത്. നാലുപേരുടെയും പരുക്ക് സാരമുള്ളതല്ല. പശ്ചിമ ബംഗാളിലെ ഷാലിമാർ സ്റ്റേഷനിൽ നിന്ന് 2023 ജൂൺ 2 ന് ഉച്ചയ്ക്ക് ശേഷം 3.30നാണ് ട്രെയിൻ പുറപ്പെട്ടത്. ജൂൺ 3ന് വൈകീട്ട് 4.50നാണ് ട്രെയിന് ചെന്നൈയിൽ എത്തേണ്ടിയിരുന്നത്. എന്നാൽ വൈകീട്ട് 6.30ഓടെ അപകടമുണ്ടാവുകയായിരുന്നു

അന്തിക്കാട് സ്വദേശികളായ എട്ടുപേരാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി കൊൽക്കത്തയിലേക്ക് പോയിരുന്നത്. ഇതിൽ കരാറുകാരൻ ഉൾപ്പെടെ നാലുപേർ കഴിഞ്ഞദിവസം അന്തിക്കാട് എത്തിയിരുന്നു. ബാക്കി നാലു പേർ നാട്ടിലേക്ക് തിരിക്കുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്.
. പാളം തെറ്റിയ ബോഗികൾ പിന്നീട് മറ്റൊരു ട്രാക്കിലേക്ക് വീണു. ഇതിലേക്ക് യശ്വന്ത്പൂർ ഹൗറ ട്രെയിനും വന്നിടിച്ചു. കോറമണ്ഡൽ എക്‌സ്പ്രസിന്റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്. നിരവധി പേർ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.രക്ഷാപ്രവർത്തനത്തിനായി കൂടുതൽ എൻഡിആർഎഫ് സംഘം ഒഡിഷയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →