ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ധനികനായ വ്യക്തി എന്ന പദവി തിരിച്ചുപിടിച്ച് ടെസ്ല സിഇഒ എലോണ്‍ മസ്‌ക്. എല്‍വിഎംഎച്ച് ഓഹരികള്‍ ഇടിഞ്ഞതിനെത്തുടര്‍ന്ന് വ്യവസായി ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ മറികടന്നാണ് മസ്‌ക് ഒന്നാം സ്ഥാനത്തെത്തിയത്. ബുധനാഴ്ച പാരീസ് ട്രേഡിംഗില്‍ ആര്‍നോള്‍ട്ടിന്റെ എല്‍വിഎംഎച്ച് ഓഹരികള്‍ 2.6 ശതമാനം ഇടിഞ്ഞതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍ മുതല്‍, എല്‍വിഎംഎച്ചിന്റെ വിപണി മൂല്യം ഏകദേശം 10 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ആഡംബര ബ്രാന്‍ഡായ ലൂയിസ് വിറ്റണിന്റെ മാതൃ കമ്പനിയായ എല്‍വിഎംഎച്ചിന്റെ ചീഫ് എക്‌സിക്യൂട്ടീവാണ് അര്‍നോള്‍ട്ട്. 2022 ഡിസംബറില്‍ മസ്‌കിന്റെ ടെസ്ലയുടെ മൂല്യത്തില്‍ കുത്തനെ ഇടിവ് നേരിട്ടതിനെത്തുടര്‍ന്നാണ് അര്‍നോള്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായത്.
എലോണ്‍ മസ്‌ക്; ലോകത്തിലെ ഏറ്റവും വലിയ ധനികന്‍
