കടലിൽ മുങ്ങിത്താഴ്ന്ന് യുവാക്കളെ രക്ഷിക്കാൻ കടലിലേക്ക് എടുത്തു ചാടി എംഎൽഎയും സംഘവും

കടലിൽ മുങ്ങിത്താഴ്ന്ന യുവാക്കളെ സ്വന്തം ജീവൻ പണയം വച്ച് രക്ഷിച്ച് എംഎൽഎ. ഗുജറാത്ത് രാജുലയ എംഎൽഎ ഹീര സോളങ്കിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 2023 മെയ് 31 ബുധനാഴ്ചയാണ് സംഭവം ഗുജറാത്തിലെ പട്‌വ ഗ്രാമത്തിന് സമീപം കടലിൽ മുങ്ങിത്താഴ്ന്ന മൂന്ന് യുവാക്കളെയാണ് രക്ഷിച്ചത്. ബുധനാഴ്ച ഉച്ചയോടെ റജുലയിലെ പട്‌വ ഗ്രാമത്തിനടുത്തുള്ള കടൽത്തീരത്തുള്ള തോട്ടിൽ കുളിക്കാൻ പോയതായിരുന്നു കൽപ്പേഷ് ശ്യാൽ, വിജയ് ഗുജരിയ, നികുൽ ഗുജാരിയ, ജീവൻ ഗുജാരിയ എന്നീ നാല് യുവാക്കൾ.

സംഭവം നടക്കുമ്പോൾ ബീച്ചിലുണ്ടായിരുന്ന ബിജെപി എംഎൽഎ സോളങ്കി യുവാക്കളെ രക്ഷിക്കാൻ കടലിലേക്ക് എടുത്ത് ചാടുകയായിരുന്നു.
നാല് യുവാക്കളിൽ മൂന്ന് പേരെ എംഎൽഎയും സംഘവും രക്ഷപ്പെടുത്തി. പക്ഷെ നാലാമനായ ജീവൻ ഗുജാരിയ മുങ്ങിമരിച്ചു. വൈകുന്നേര ത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനിടയിൽ ഉണ്ടായ ശക്തമായ തിരയിൽ പെട്ട് യുവാക്കൾ വെള്ളത്തിലേക്ക് വീഴുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →