ത്രിശങ്കു’വിലെ വീഡിയോ ഗാനം പുറത്തുവിട്ടു.

അച്യുത് വിനായക് സംവിധാനം ചെയ്ത് അജിത് നായരും അച്യുത് വിനായകും തിരക്കഥ എഴുതി
അര്‍ജുൻ അശോകൻ നായകനായി എത്തിയ പുതിയ ചിത്രമാണ് ‘ത്രിശങ്കു’.

അന്ന ബെൻ നായികയായി എത്തിയ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍.
ഭൂമിയുമില്ല എന്ന് തുടങ്ങുന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്.ജയ് ഉണ്ണിത്താനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്യുന്നത് . ജയേഷ് മോഹനും അജ്‍മല്‍ സാബുവുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. രാകേഷ് ചെറുമഠമാണ് ചിത്രത്തിന്റ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

സഞ്ജയ് റൗത്രേ, സരിത പാട്ടീല്‍ എന്നിവരാണ് മാച്ച്‌ബോക്സ് ഷോട്ട്സിന്റെ ബാനറില്‍ ‘ത്രിശങ്കു’ നിര്‍മിക്കുന്നത്. വിഷ്‍ണു ശ്യാമപ്രസാദ്, ലക്കൂണ പിക്ചേഴ്‍സ്, ഗായത്രി എം, ക്ലോക്ക് ടവര്‍ പിക്ചേഴ്‍സ് കമ്ബനി എന്നിവരാണ് മറ്റു നിര്‍മ്മാതാക്കള്‍. എപി ഇന്റര്‍നാഷണല്‍ ഇ4 എന്റര്‍ടെയ്ൻമെന്റിലൂടെയാണ് ചിത്രം റിലീസ് ചെയ്‍തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →