കൊൽക്കത്ത : ബംഗാളിലെ കോൺഗ്രസിന്റെ ഏക എംഎൽഎ ബൈറോൺ ബിശ്വാസ് (ബീഡി ബാരൺ) തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) ചേർന്നു. 2023 മാർച്ചിൽ സാഗർദിഘി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ 22,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തൃണമൂലിന്റെ ദേബാശിഷ്ബാനർജി യെ പരാജയപ്പെടുത്തിയാണ് ബിശ്വാസ് കോൺഗ്രസിന് നിയമസഭയിലെ ഏക സീറ്റ് നേടിക്കൊടുത്തത്..
ടിഎംസി ദേശീയ സെക്രട്ടറി അഭിഷേക് ബാനർജിയുടെ സാന്നിധ്യത്തിലാണ് ബിശ്വാസ് അംഗത്വം നേടിയത്. അതേസമയം, ഉപതിരഞ്ഞെടുപ്പിലെ വിജയത്തിൽ കോൺഗ്രസിനു പങ്കില്ലെന്നും കോൺഗ്രസ് ശക്തമായിരുന്നെങ്കിൽ 2021ൽ സീറ്റ് സീറ്റ് നേടിയേനെയെന്നുമായിരുന്നു ‘ചതിയൻ’ എന്ന പ്രയോഗത്തോട് ബിശ്വാസിന്റെ പ്രതികരണം….