ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിൽ ഡിവൈ.എസ്.പിയുടെ ഭാര്യ അറസ്റ്റിൽ

മലപ്പുറം: പലരിൽനിന്നും പണംതട്ടിയ കേസിൽ ഡിവൈ.എസ്.പിയുടെ ഭാര്യ അറസ്റ്റിൽ. തൃശ്ശൂർ സഹകരണ വിജിലൻസ് ഡിവൈ.എസ്.പി. കെ.എ. സുരേഷ്ബാബുവിന്റെ ഭാര്യ വി.പി. നുസ്രത്തി(36)നെയാണ് മലപ്പുറം സി.ഐ. ജോബി തോമസും സംഘവും അറസ്റ്റുചെയ്തത്. 2023 മെയ് 29 തിങ്കളാഴ്ച ഡിവൈ.എസ്.പി.യുടെ ചേർപ്പിലെ വീട്ടിൽനിന്നാണ് അറസ്റ്റ് .

മലപ്പുറം, പാലക്കാട്, തൃശ്ശൂർ, കൊല്ലം എന്നീ ജില്ലകളിലായി ഇവരുടെ പേരിൽ ഒൻപതു കേസുകളുണ്ട്. ജോലി വാഗ്ദാനംചെയ്ത് 4,85,000 രൂപ തട്ടിയെന്ന, മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്തു.

ഇവരുടെ പേരിലുള്ളതെല്ലാം സാമ്പത്തികത്തട്ടിപ്പു കേസുകളാണ്. റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയതും വക്കീൽ ചമഞ്ഞ് തട്ടിപ്പുനടത്തിയതും പോലീസുദ്…ദ്യോഗസ്ഥന്റെ ഭാര്യ എന്ന നിലയിൽ ഇടനിലക്കാരിയായി പണം തട്ടിയതുമുൾപ്പെടെ കേസുകളുണ്ട്. സ്വർണം തട്ടിയ പരാതിയും നിലവിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →