പാലി: വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച 24 കാരന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ പാലി ജില്ലയിലാണ് സംഭവം. മുംബൈ സ്വദേശിയായ സുരേന്ദ്ര താക്കൂറാണ് അറസ്റ്റിലായത്. സെന്‍ദ്ര പോലീസ് സ്റ്റേഷന് കീഴിലുള്ള ശാരധന ഗ്രാമത്തില്‍ 26/05/23 വെള്ളിയാഴ്ചയാണ് സംഭവം. സുരേന്ദ്ര താക്കൂര്‍ ‘ഹൈഡ്രോഫോബിയ’ ബാധിതനാണെന്ന് ബംഗാര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
പേവിഷബാധയുടെ അവസാന ഘട്ടത്തില്‍ വെള്ളത്തോട് ഭയമുണ്ടാകുന്ന അവസ്ഥയാണിത്. പേയുളള നായ കടിച്ചിട്ടും ശരിയായ ചികിത്സ ലഭിക്കാത്തതിനാലാകും ഇങ്ങനെ സംഭവിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സ്ത്രീയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
രാജസ്ഥാനില്‍ വയോധികയെ കൊന്ന് മാംസം ഭക്ഷിച്ചു; 24 കാരന്‍ അറസ്റ്റില്‍
