പ്രവേശനോത്സവം; കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ വകുപ്പുകളുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

തിരുവനന്തപുരം: 2023 – ജൂണ്‍മാസം 1-ാം തീയതി സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുകയാണ്. വിപുലമായ മുന്നൊരുക്കങ്ങളാണ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയിരിക്കുന്നത്. കുട്ടികളുടെ സുരക്ഷ, സ്കൂള്‍ കാമ്പസ് ശുചീകരണം, ജനകീയ കമ്മറ്റികളുടെ രൂപീകരണം, മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം, അധ്യാപക പരിശീലനം, രക്ഷകര്‍തൃ ബോധവല്‍കരണങ്ങള്‍, ലഹരിക്കെതിരായ ജാഗ്രത തുടങ്ങി എല്ലാ പ്രധാന വിഷയങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലറില്‍ പ്രതിപാദിച്ചിട്ടുണ്ട്.

പ്രവേശനോത്സവത്തോടുകൂടിയാണ് എല്ലാ വിദ്യാലയങ്ങളിലും അധ്യയന വര്‍ഷം ആരംഭിക്കുന്നത്. സ്കൂള്‍തലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ പ്രവേശനോത്സവം സംഘടിപ്പിക്കും. മലയിന്‍കീഴ് സ്കൂള്‍ സമുച്ചയത്തില്‍വെച്ചാണ് 2023 ലെ സംസ്ഥാനതല പ്രവേശനോത്സവം നടക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →