സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ” ക്ക്
പയ്യന്നൂരില്‍ തുടക്കമായി.ഏറെ വൈറലായ ഇരുവരുടെയും ‘സേവ് ദ് ഡേറ്റ്’ വിഡിയോ രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കു വേണ്ടിയായിരുന്നു.”
പയ്യന്നൂര്‍ കോളേജില്‍ നടന്ന ചിത്രത്തിന്റെ വര്‍ണാഭമായ പൂജ ഏറെ വ്യത്യസ്തമായ ഒരു അനുഭവമായി മാറി. ‘സുരേശന്റെയും സുമലതയുടെയും വിവാഹ വേദി’ എന്ന നിലയിലാണ് പൂജ ചടങ്ങുകള്‍ നടന്നത്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ഏറെ പ്രേക്ഷകപ്രീതിയാര്‍ജിച്ച കഥാപാത്രങ്ങളാണ് ഇരുവരും. രാജേഷ് മാധവനും ചിത്ര നായരുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രതീഷ് തന്നെ തിരക്കഥ ഒരുക്കുന്നു.
പയ്യന്നൂര്‍ കോളേജില്‍ നടന്ന ചിത്രത്തിന്റെ വര്‍ണാഭമായ പൂജ ഏറെ വ്യത്യസ്തമായ ഒരു അനുഭവമായി മാറി. ‘സുരേഷന്റെയും സുമലതയുടെയും വിവാഹ വേദി’ എന്ന നിലയിലാണ് പൂജ ചടങ്ങുകള്‍ നടന്നത്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ഏറെ പ്രേക്ഷകപ്രീതിയാര്‍ജിച്ച കഥാപാത്രങ്ങളാണ് ഇരുവരും. രാജേഷ് മാധവനും ചിത്ര നായരുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

