മലയാള സിനിമയിലെ സൂപ്പര്‍ താരമായ സുരേഷ് ഗോപിനല്ലൊരു നടൻ എന്നതിനൊപ്പംതന്നെ രാഷ്ട്രീയ പ്രവര്‍ത്തകൻ കൂടിയാണ്.
തന്നെക്കൊണ്ട് കഴിയുന്ന വിധം ആളുകളെ സഹായിക്കാനും അദ്ദേഹം യാതൊരു മടിയും കാണിക്കാറില്ല.
ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളില്‍ സജീവമാവുന്ന സുരേഷ് ഗോപിയുടെ മാസ് സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
ക്ഷേത്രവാദ്യ കലാകാരന്മാരുടെ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അവശ്യഘട്ടങ്ങളില്‍ സഹായിക്കുന്നതിനുമായി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നു. താൻ ഒരു കോടി രൂപ നിക്ഷേപിക്കാൻ തയാറാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ മുഴുവൻ കലാകാരൻമാരുടെയും പേരുവിവരങ്ങള്‍ ശേഖരിക്കാൻ ഇന്നലെ മേളക്കാരുടെയും വിവിധ കമ്മിറ്റി ഭാരവാഹികളുടെയും യോഗത്തില്‍ സുരേഷ് ഗോപി നിര്‍ദേശിച്ചു. പൂരപ്രേമികളും വാദ്യപ്രേമികളുമായ, നിക്ഷേപിക്കാൻ ശേഷിയുള്ള ആളുകളെക്കണ്ട് അവസ്ഥ ബോധ്യപ്പെടുത്തി അവര്‍ നല്‍കുന്ന തുക കൂടി ചേര്‍ത്ത് വിപുലമായ ഒരു ഫണ്ട് രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മേളക്കാരില്‍ 80% പേരും 60 ശതമാനത്തോളം ശ്രവണ വൈകല്യമുള്ളവരാണെന്നു വാദ്യകലാ അക്കാദമി പ്രസിഡന്റ് അന്തിക്കാട് പത്മനാഭൻ ശ്രദ്ധയില്‍പ്പെടുത്തി.
അനാരോഗ്യകരമായ അവസ്ഥയിലുള്ളവരുടെയും മറ്റു സാമ്ബത്തിക സഹായം ആവശ്യമുള്ളവരുടെയും പേരുവിവരങ്ങള്‍ പ്രത്യേകമായി കാണിക്കാനും സുരേഷ് ഗോപി നിര്‍ദേശിച്ചു. മക്കളുടെ പഠനത്തിന് അടക്കം വാദ്യകലാകാരന്മാര്‍ക്ക് ഇവിടെനിന്നു സഹായം ചെയ്യാൻ കഴിയണം. എന്നാല്‍, മറ്റു വരുമാനങ്ങള്‍ ഇല്ലാത്തവരെ വേണം സഹായിക്കാൻ. കലാമണ്ഡലത്തിന്റെയോ കേരള സംഗീത നാടക അക്കാദമിയുടെയോ ഭാരവാഹികളെ ഗവേണിങ് ബോഡിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ല. എന്നാല്‍, അവിടെ ഭാരവാഹികള്‍ മാറിമാറി വരുമെന്നതിനാല്‍ അവര്‍ക്ക് കണ്‍സോര്‍ഷ്യത്തിന്റെ പ്രവര്‍ത്തനം വിട്ടുകൊടുക്കാൻ കഴിയില്ല- അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുഴുവൻ വാദ്യകലാകാരന്മാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കണമെന്നും തൃശൂരില്‍ മാത്രമായി ഒതുക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഇതു തന്റെ ചുമതലയായി കരുതിയാണ് ചെയ്യുന്നത്.ഇതിന്റെ പേരില്‍ ഒരു വോട്ടും തനിക്കു വേണ്ട- സുരേഷ് ഗോപി വ്യക്തമാക്കി. വാദ്യകലാകാരന്മാര്‍ക്കു വേണ്ടി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാൻ മുന്നോട്ടു വന്നതിനെ അഭിനന്ദിക്കുന്നതായി പെരുവനം കുട്ടൻ മാരാര്‍ പറഞ്ഞു. കിഴക്കൂട്ട് അനിയൻ മാരാരുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ചടങ്ങില്‍ കേക്കും മുറിച്ചു

