പഞ്ചായത്തിലെ കൊക്കോട്ടേല, ഈഞ്ചപുരി വാർഡുകളിൽ ഉൾപ്പെടുന്ന റോഡുകൾ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് പുനർനിർമിക്കുന്നത്. അണിയിലക്കടവ്-കൊക്കോട്ടേല റോഡിന് 56.70 ലക്ഷവും, പ്ലാവറത്തല-ചുട്ടിയാംകോണം- ഈഞ്ചപ്പുരി ബണ്ട് റോഡിനായി 40 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.
റോഡുകളുടെ നവീകരണ പ്രവർത്തികൾ ജി. സ്റ്റീഫൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് എം. എൽ. എ പറഞ്ഞു. ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ അധ്യക്ഷനായി.

