ചെന്നൈ: സമുദ്രാതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ ഭാഗത്ത് മത്സ്യബന്ധനത്തിനെത്തിയ അഞ്ച് ശ്രീലങ്കക്കാര്‍ അറസ്റ്റില്‍. തീരസംരക്ഷണ സേനയാണ് ശ്രീലങ്കന്‍ മീന്‍പിടിത്തക്കാരെ അറസ്റ്റ് ചെയ്തത്. കൊളംബോ മേഖലയില്‍ നിന്നുള്ള ആന്റണി ബെനില്‍, വിക്ടര്‍ ഇമ്മാനുവല്‍, ആനന്ദകുമാര്‍, രഞ്ജിത് ഷിരന്‍ ലിബാന്‍, ആന്റണി ജയരാജ എന്നിവരാണ് പിടിയിലായത്. ഇവരേയും പിടിച്ചെടുത്ത ബോട്ടും തീരസംരക്ഷണ സേന തൂത്തുക്കുടി പോലീസിന് കൈമാറി. 25/05/23 വ്യാഴാഴ്ച പുലര്‍ച്ചെ കന്യാകുമാരിയില്‍ നിന്ന് 60 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് ഇവര്‍ അറസ്റ്റിലായത്. തീരദേശ സേനയുടെ വജ്ര എന്ന് പട്രോളിങ് കപ്പലിലെ സൈനികരാണ് അനധികൃതമായി ഇന്ത്യന്‍ സമുദ്ര മേഖലയില്‍ കടന്നവരെ കണ്ടെത്തിയത്.
സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം; അഞ്ച് ശ്രീലങ്കക്കാര്‍ അറസ്റ്റില്‍
