ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ ദി കോര്‍ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി, ജ്യോതിക എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഈ ചിത്രത്തിൽമുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്,അലിസ്റ്റര്‍ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
മമ്മൂട്ടിയുടെയും ജ്യോതികയുടെയും കഥാപാത്രങ്ങള്‍ സെക്കൻഡ് ലുക്കില്‍ അല്പം ഗൗരവത്തിലാണ്.
ആദര്‍ശ് സുകുമാരൻ, പോള്‍സണ്‍ സക്കറിയ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സാലു കെ.തോമസാണ് ഛായാഗ്രാഹകൻ. മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം വെഫേറര്‍ ഫിലിംസ് ആണ് വിതരണം . എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്. ജോര്‍ജ്. ചിത്രത്തിന്റെ റിലീസ് ഉടൻ ഉണ്ടാകും. പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.

