ന്യൂഡല്‍ഹി : സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അമ്പതോളം മിഗ്-21 യുദ്ധവിമാനങ്ങള്‍ നിലത്തിറക്കി വ്യോമസേന. ഈ മാസം ആദ്യം രാജസ്ഥാനില്‍ മിഗ്-21 യുദ്ധവിമാനം തകര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. മെയ് 8നാണ് രാജസ്ഥാന്‍ ഹനുമാന്‍ഗഡിലെ വീടിന് മുകളിലേക്ക് മിഗ്-21 യുദ്ധവിമാനം തര്‍കന്നുവീണ് മൂന്ന് പേര്‍ മരിച്ചത്. സൂറത്ത്ഗഡില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് തകര്‍ന്നുവീണത്. ഈ സാഹചര്യത്തില്‍, സൂക്ഷ്മ പരിശോധന നടത്തി അനുമതിക്ക് ശേഷം മാത്രമേ യുദ്ധവിമാനങ്ങള്‍ പറക്കാന്‍ അനുവദിക്കൂ. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1960കളില്‍ സോവിയറ്റ് യൂണിയനില്‍ പിറന്ന മിഗ് വിമാനങ്ങള്‍ ഇന്ത്യയില്‍ 400 ഓളം അപകടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. വിമാനത്തിന് വളരെ മോശം സുരക്ഷാ റെക്കോര്‍ഡാണുള്ളത്. നിലവില്‍ 50 വിമാനങ്ങള്‍ ഉള്‍പ്പടെ മൂന്ന് മിഗ് 21 വ്യൂഹമാണ് ഇന്ത്യന്‍ വോമസേനയ്ക്കുള്ളത്. ശേഷിക്കുന്ന മിഗ്-21 യുദ്ധവിമാന സ്‌ക്വാഡ്രണുകളെ ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനാണ് ഐഎഎഫിന്റെ (ഇന്ത്യന്‍ എയര്‍ഫോഴ്സ്) തീരുമാനം.
സൂക്ഷ്മ പരിശോധന അന്‍പതോളം മിഗ്21 വിമാനങ്ങള്‍ തിരിച്ച് വിളിച്ചു
