അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിൽ തിരികെയെത്തി; നിലവിൽ മുല്ലക്കുടിയിൽ തന്നെ

കുമളി : അരിക്കൊമ്പൻ രണ്ട് ദിവസത്തിനിടയിൽ അതിർത്തി കടന്ന് പോയിട്ടില്ലെന്ന് വ്യക്തമാക്കി വനം വകുപ്പ് . 2023 മെയ് 22 രാവിലെ മുതൽ അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിന് ഉള്ളിൽ തന്നെയാണ് ഉള്ളത്. പെരിയാർ കടുവ സങ്കേതത്തിൽ തിരികെയെത്തിയ അരിക്കൊമ്പൻ മുല്ലക്കുടിയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. അരി കൊമ്പനെ തുറന്ന് വിടാൻ തീരുമാനിച്ചിരുന്നത് മുല്ലക്കുടിയിലായിരുന്നു. കാലവസ്ഥ പ്രതികൂലമായതിനാൽ മേധക്കാനത്ത് തുറന്ന് വിടുകയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി അതിർത്തിയിൽ കേരളത്തിൻറേയും തമിഴ്നാടിൻറേയും വനമേഖലയിൽ ചുറ്റിത്തിരിയുകയായിരുന്നു അരിക്കൊമ്പൻ. രണ്ട് കിലോ മീറ്റർ ഉള്ളിലേക്ക് കേരളത്തിൻറെ വനത്തിൽ എത്തിയ കൊമ്പൻ പിന്നീട് അതിർത്തിയിലെത്തി തമിഴ്നാട് വനമേഖലയിൽ സഞ്ചരിക്കുക യായിരുന്നു. ദിവസേന ഏഴ് മുതൽ എട്ട് കിലോ മീറ്റർ വരെ കൊമ്പൻ സഞ്ചരിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ കടുവ സാങ്കേതത്തിലെ മുല്ലക്കുടി ഭാഗത്താണ് നിലവിൽ കൊമ്പനുള്ളത്.

ചിന്നക്കനാലിൽ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രിൽ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിലേക്ക് തുറന്ന് വിട്ടത്. റേഡിയോ കോളർ ഘടിപ്പിച്ച ശേഷമായിരുന്നു അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിൽ തുറന്ന് വിട്ടത്. ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു വനം വകുപ്പിൻറെ നടപടി. മംഗളാദേവി ക്ഷേത്രത്തിന് സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →