ഖുഷി’യിലെ ഗാനം തരംഗമാകുന്നു

ഹൈദരാബാദ്: ഹിഷാം അബ്ദുള്‍ വഹാബിന്റെ വിജയ് ദേവര്കൊണ്ട, സമാന്ത ചിത്രമായ ‘ഖുഷി’ യിലെ ഗാനം ഇപ്പോള്‍ തരംഗമാവുന്നു. ചിത്രത്തിലെ ആദ്യ ഗാനമാണ് പ്രേക്ഷകപ്രീതി നേടിക്കൊണ്ട് മുന്നേറുന്നത്. ഹിഷാമിന്റെ ഹൃദയത്തിലെ ദർശന എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകര്‍ ഹൃദയം കൊണ്ട് സ്വീകരിച്ച ഗാനമാണ്.

ഹിഷാം അബ്ദുള്‍ വഹാബ് ആണ് ‘ഖുഷി’യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഹിഷാം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവരാണ് നിര്‍മ്മാണം. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ഖുഷി’ സെപ്തംബര്‍ 1 ന് തിയേറ്ററുകളില്‍ എത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →