”മുട്ടക്കോഴി വളര്‍ത്തല്‍, ബ്രോയിലര്‍ ചിക്കന്‍ ഫാം” എന്നിവ തുടങ്ങാന്‍ വായ്പ അനുവദിക്കുന്നതിനായി പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍അപേക്ഷ ക്ഷണിച്ചു

ഇടുക്കി: കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനും കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനുമായി സംയോജിച്ച് നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിയായ ”മുട്ടക്കോഴി വളര്‍ത്തല്‍, ബ്രോയിലര്‍ ചിക്കന്‍ ഫാം” എന്നിവ തുടങ്ങാന്‍ വായ്പ അനുവദിക്കുന്നതിനായി പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന
കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരും 18-നും 55-നും മദ്ധ്യേപ്രായമുള്ളവരും ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാന പരിധി 3,50,000 രൂപയില്‍ കവിയാന്‍ പാടില്ല. തല്‍പ്പരരായവര്‍ക്ക് ബ്രോയിലര്‍ ഫാമുകള്‍, മുട്ടക്കോഴി വളര്‍ത്തല്‍ എന്നിവ തുടങ്ങുവാനുള്ള സാങ്കേതിക സഹായവും മാര്‍ക്കറ്റിംഗ് അഡൈ്വസും പൌള്‍ട്രി വികസന കോര്‍പ്പറേഷന്‍ നല്‍കും. വായ്പക്കായി തിരഞ്ഞെടുക്കുന്നവര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്ക് അനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥജാമ്യമോ വസ്തുജാമ്യമോ ഹാജരാക്കണം. ഫോണ്‍: 04862 232365, 9400068506.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →