സംസ്ഥാനത്ത് ദാരിദ്ര്യനിർമാർജന രംഗത്ത് മികച്ച മാതൃക സൃഷ്ടിച്ച കുടുംബശ്രീക്ക് വയസ് 25.

തിരുവനന്തപുരം . കേരളത്തിന്റെ സാമ്പത്തിക സാമൂഹിക രംഗത്ത് കാതലായ മാറ്റം വരുത്തിയ കുടുംബശ്രീക്ക് 2023 മെയ് 17ന് 25 വയസ് തികയുന്നു. സ്ത്രീശാക്തീകരണത്തിന്റെ കേരള മാതൃകയാണ് കുടുംബശ്രീ. 1998 മെയ് 17 ന് മലപ്പുറത്തായിരുന്നു കുടുംബ ശ്രീയുടെ ഉദ്ഘാടനം. ദാരിദ്ര്യ നിർമാർജനത്തിന്റെ ഭാഗമായി ഇ കെ നായനാർ സർക്കാരാർ തദ്ദേശ ഭരണവകുപ്പിന് കീഴിൽ ആരംഭിച്ച കുടുംബശ്രീയുടെ
ഔദ്യോഗിക ഉദ്ഘാടനം അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പെയ് ആണ് നിർവഹിച്ചത്. രാജ്യത്തെ തന്നെ ആദ്യ പദ്ധതി ആയതിനാൽ സ്ത്രീശാക്തീകരണത്തിൽ ഊന്നിയ സാമ്പത്തിക സാമൂഹ്യ ശാക്തീകരണത്തിലൂടെയുള്ള ദാരിദ്ര്യ നിർമാർജനമാണ് കുടുംബശ്രീയുടെ ലക്ഷ്യം.

അയൽക്കൂട്ടങ്ങൾ, എഡിഎസ്, സിഡിഎസ് എന്നിങ്ങനെ ത്രിതല സംഘടനാ സംവിധാനത്തിലൂടെയാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്. അയൽക്കൂട്ടത്തിന്റെ പ്രവർത്തനത്തിലൂടെ ലഭിക്കുന്ന ശേഷിയും ആത്മവിശ്വാസവും മുഖേന സ്ത്രീകൾ സ്വയം ശാക്തീകരിക്കുന്ന വിപ്ലവകരമായ പ്രവർത്തനമാണ് കുടുംബശ്രീയിലൂടെ സംസ്ഥാനത്തുടനീളം നടക്കുന്നത്. ഏറ്റവും പുതിയ കണക്ക് പ്രകാരം 3.09 ലക്ഷം അൽക്കൂട്ടങ്ങളിലായി 46 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ , ലോകത്തിലെ തന്നെ ഏറ്റവും വലിയ വനിതാക്കൂട്ടായ്മകളിലൊന്നാണ്.

വ്യക്തിഗത സംരംഭങ്ങൾ മുതൽ കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകൾ , കേരള ചിക്കൻ, സംഘകൃഷി ഗ്രൂപ്പുകൾ തുടങ്ങി കൊച്ചി മെട്രോ വരെ എത്തി നിൽക്കുന്നു കുടംബശ്രീയുടെ സാന്നിധ്യം. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി ഏഴ് കോടി രൂപയാണ് അയൽക്കൂട്ടങ്ങൾ മുഖേന സംഭാവനയായി ലഭിച്ചത്. രാഷ്ട്രീയ രംഗത്തേക്ക് സ്ത്രീകളുടെ പ്രവേശനത്തിനുള്ള ചാലക ശക്തി കൂടിയാണ് കുടുംബശ്രീ. നീണ്ട 25 വർഷത്തെ പ്രവർത്തനങ്ങളിലൂടെ ദാരിദ്ര്യനിർമാർജന രംഗത്ത് കുടുംബശ്രീ മികച്ച മാതൃകയും സൃഷ്ടിച്ചു

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →