വന്ദേഭാരത് ട്രെയിനിന്റെ പുതുക്കിയ സമയക്രമം 2023 മെയ് 19 മുതൽ

തിരുവനന്തപുരം: കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനിന്റെ സമയക്രമത്തിൽ മാറ്റം. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ സ്‌റ്റേഷനുകളിലെ സമയത്തിലാണ് മാറ്റംവരുത്തിയത്. ഈ നാല് സ്റ്റേഷനുകളിലും ട്രെയിൻ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയത്തിലാണ് മാറ്റം. തിരുവനന്തപുരത്തുനിന്നും കാസർകോട്ടുനിന്നും വന്ദേഭാരത് യാത്ര ആരംഭിക്കുന്ന സമയത്തിലോ മറ്റു സ്‌റ്റേഷനുകളിൽ എത്തുന്ന സമയത്തിലോ മാറ്റമില്ല.

തിരുവനന്തപുരത്തുനിന്ന് രാവിലെ 5.20ന് പുറപ്പെടുന്ന വന്ദേഭാരത് ഇനി കൊല്ലത്തെത്തുന്നത് രാവിലെ 6.08നായിരിക്കും. 6.10ന് പുറപ്പെടും. 7.24ന് കോട്ടയെത്തുന്ന ട്രെയിൻ 7.27ന് യാത്ര തിരിക്കും. എറണാകുളത്ത് 8.25ന് എത്തുന്ന ട്രെയിൻ 8.28ന് പുറപ്പെടും. തൃശ്ശൂരിൽ 9.30ന് എത്തുന്ന ട്രെയിൻ 9.32ന് പുറപ്പെടും. മടക്കയാത്രയിൽ വൈകീട്ട് 18.10ന് തൃശ്ശൂരിലെത്തും. 18.12ന് പുറപ്പെടും. എറണാകുളത്ത് 19.17ന് എത്തും. 19.20ന് അവിടെനിന്നും പുറപ്പെടും. കോട്ടയത്ത് 20.10ന് എത്തുന്ന ട്രെയിൻ 20.13ന് യാത്ര പുനരാരംഭിക്കും. തുടർന്ന് 21.30ന് കൊല്ലത്തെത്തി 21.32ന് അവിടെനിന്നും പുറപ്പെടുന്ന രീതിയിലായിരിക്കും സമയക്രമം. 2023 മെയ് 19 മുതൽ പുതുക്കിയ സമയം നിലവിൽ വരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →