ബഹ്റൈനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി മലയാളിയായ വിനോദ് കെ ജേക്കബ് നിയമിതനായി

ന്യൂ ഡൽഹി : വിനോദ് കെ ജേക്കബ് ബഹ്റൈനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി നിയമിതനായി. നിലവിലെ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് നിയമനം. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ ഡെപ്യൂട്ടി ഹൈ കമ്മീഷണറാണ് വിനോദ് കെ ജേക്കബ്. 2000ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന വിനോദ്, ഹോങ്കോങ്, ഷാങ്ഹായ്, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മലയാളിയായ വിനോദ് കെ ജേക്കബ് ചെന്നൈ പദ്മ ശേഷാദ്രി ബാലഭവൻ സീനിയർ സെക്കണ്ടറി സ്‌കൂളിൽ നിന്നാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ശേഷം ചെന്നൈ ഡോ. അംബേദ്കർ ലോ കോളജിൽനിന്ന് നിയമവിദ്യാഭ്യാസവും പൂർത്തിയാക്കി. കെനിയയിലെ ഇന്ത്യൻ ഹൈകമ്മീഷണറായ നംഗ്യ സി. ഖാംപയാണ് ഭാര്യ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →