ഏറ്റുവാങ്ങാൻ ആളില്ല; പ്രവാസി മലയാളി ഇടുക്കി സ്വദേശിയുടെ മൃതദേഹം അബുദാബിയിലെ മോർച്ചറിയിൽ

അബുദാബി: ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്താത്തിനാൽ മലയാളി പ്രവാസിയുടെ മൃതദേഹം അബുദാബിയിലെ മോർച്ചറിയിൽ. ഇടുക്കി കൊച്ചറ ചേറ്റുക്കുഴി പൂങ്കാവനം വീട്ടിൽ പദ്മ കുമാറിന്റെ (56) മൃതദേഹമാണ് ആരും ഏറ്റുവാങ്ങാൻ തയ്യാറാകാത്തത്. നിലവിൽ ബനിയാസിലെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

കൊച്ചാറ സോമനാഥന്റെയും വിജയലക്ഷ്മിയുടെയും മകനാണ് പദ്മകുമാർ. ഇയാളെ കുറിച്ച് അറിയാവുന്നവർ 0582735444, 050 7928741 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് അബുദാബിയിലെ സാമൂഹിക പ്രവർത്തകർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →