മൂന്നുമണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം വൈകി

താനൂര്‍: തൂവല്‍ തീരത്തിനടുത്ത് പൂരപ്പുഴയില്‍ ഉല്ലാസ ബോട്ട് മറിഞ്ഞ് മരണങ്ങള്‍ സംഭവിച്ച സ്ഥലത്തെ സൗകര്യക്കുറവുകള്‍ കാരണം രക്ഷാപ്രവര്‍ത്തനം ഏറെ വൈകി. മൂന്നുമണിക്കൂറുകള്‍ക്ക് ശേഷമാണ് ജനറേറ്ററും ജെ.സി.ബിയും ഉള്‍പ്പെടെയുള്ളവ എത്തിയത്. ഇതോടെയാണു സംഭവസ്ഥലത്ത് വെളിച്ചംപോലും എത്തിയത്. ഏറെ ആഴമുള്ള ഭാഗത്താണ് ബോട്ട് മറിഞ്ഞത്. ദുരന്ത സ്ഥലത്ത് നിരവധി രക്ഷാപ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തി മരണപ്പെട്ടവരെ വെള്ളത്തില്‍നിന്നും കരക്കെത്തിക്കുകയായിരുന്നു. ആരെല്ലാമാണ് മരണപ്പെട്ടതെന്നും തങ്ങളുടെ ഉറ്റവര്‍ ഉണ്ടോ എന്നും അറിയാന്‍ ദൂരദിക്കുകളില്‍ നിന്നു പോലും വാഹനങ്ങളില്‍ ജനം എത്തി കൊണ്ടിരിക്കുകയായിരുന്നു. ഹോസ്പിറ്റലില്‍ മരണപ്പെട്ടവരെ കണ്ടത്താന്‍ ജനം തള്ളിക്കയറിയത് ഏറെ പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചു. പോലീസ് ജനങ്ങളെ നിയന്ത്രിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →