സന്തോഷത്തോടെ കൈവീശി അയച്ചത് മരണത്തിലേക്ക്

താനൂര്‍: ജീവിതത്തിലെ ഒഴിവുസമയം ഉല്ലസിക്കാന്‍ വേണ്ടിയാണ് കുടുംബങ്ങള്‍ ഒന്നടങ്കം കെട്ടുങ്ങല്‍ അഴിമുഖത്തെത്തിയിരുന്നത്. താനൂര്‍ നഗരസഭയും പരപ്പനങ്ങാടി നഗരസഭയും അതിര്‍ത്തി പങ്കിടുന്ന, പൂരപ്പുഴ കടലിനോട് ചേരുന്ന അഴിമുഖം ഭാഗത്ത് സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ നിരവധിപേരാണ് എത്തിയിരുന്നത്.
വിനോദ സഞ്ചാര സാധ്യത കണക്കിലെടുത്ത് താനൂര്‍ നഗരസഭാ ഭാഗം തൂവല്‍തീരത്ത് 2023 ഏപ്രിൽ മാസം ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ്കൂടി ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ നിരവധി പേര്‍ ഇവിടെ ഉല്ലസിക്കാന്‍ എത്തിയിരുന്നു. ആളൊന്നിന് 120-150 രൂപ വരെ ഈടാക്കി നടത്തിയിരുന്ന ബോട്ട് സര്‍വീസാണ് 07/05/23 ഞായറാഴ്ച തീരത്തെ കണ്ണീരിലാഴ്ത്തിയത്. വൈകിട്ട് ആറോടെ അവസാനിപ്പിക്കേണ്ടിയിരുന്ന സര്‍വീസ് 6.45 വരെയും അമിതഭാരം കയറ്റി തുടര്‍ന്നു. കുടുംബത്തോടെ എത്തിയവരില്‍ പലര്‍ക്കും കയറി പറ്റാനായില്ലെങ്കിലും പുരുഷന്‍ മാറി നിന്ന് സ്ത്രീകളെയും കുട്ടികളെയും കയറ്റിയാണ് ബോട്ട് വൈകിയ നേരത്ത് സര്‍വീസ് നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →