താനൂർ ബോട്ടപകടം : മരിച്ചവരുടെ എണ്ണം 21 ആയി

മലപ്പുറം : താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി മരിച്ചവരിൽ കൂടുതലും കുട്ടികളാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പലരുടെയും നില ഗുരുതരമാണ്. മരിച്ചവരിൽ ജെൽസിയ ജാബിർ, സഫ്‌ല (7), ഹസ്‌ന(18), അഫ്‌ലാഹ്(7), ഫൈസൻ(3), റസീന, അൻഷിദ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 2023 മെയ് 7 രാത്രിയോടെയാണ് അപകടമുണ്ടായത്.

ആദ്യം ഒരു വശത്തേക്ക് മറിഞ്ഞ ബോട്ട് അൽപസമയം കൊണ്ട് തന്നെ പൂർണമായും തലകീഴായി മുങ്ങുകയായിരുന്നു. ചളിയിലേക്കാണ് ബോട്ട് മുങ്ങിയത്. നിലവിൽ ബോട്ട് ജെസിബി ഉപയോഗിച്ച് വെട്ടിപ്പൊളിക്കാനാണ് ശ്രമം നടക്കുന്നത്. മരിച്ചവരിൽ അധികവും കുട്ടികളാണ്. ഇതുവരെ 15 പേരെയാണ് രക്ഷപ്പെടുത്താനായത്. 40 പേരാണ് ബോട്ടിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഫയർഫോഴ്‌സ് മേധാവി ബി. സന്ധ്യ അറിയിച്ചു.

താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിലാണ് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയത്. സംഭവത്തിൽ ഏകോപിതമായി അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ 2023 മെയ് 8 ന് രാവിലെ ബോട്ടപകടം നടന്ന സ്ഥലത്തേക്ക് തിരിക്കും. മന്ത്രി പി എ മുഹമ്മദ് റിയാസിനും മന്ത്രി അബ്ദുറഹ്‌മാനുമാണ് രക്ഷാപ്രവർത്തനത്തിന്റെ ഏകോപന ചുമതല.

അതേസമയം ലൈസൻസ് ഇല്ലാത്ത ബോട്ടിലാണ് വിനോസഞ്ചാരികളെ കയറ്റിയതെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ക്രിമിനൽ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വൈകുന്നേരം അഞ്ചരയ്ക്ക് അവസാനിപ്പിക്കേണ്ട ബോട്ടിങ് രാത്രിയാണ് നടത്തിയത്. ഇരുപതോളം പേർക്ക് പരമാവധി കയറാവുന്ന ബോട്ടിൽ നാല്പത് പേരെയാണ് കയറ്റിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →