ശരത് പവാര്‍ രാജി പിന്‍വലിച്ചു

ന്യൂഡല്‍ഹി: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (എന്‍സിപി) അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജി ശരത് പവാര്‍ പിന്‍വലിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് രാജി പിന്‍വലിച്ചതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുംബൈയില്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കളടങ്ങിയ പാനല്‍ യോഗം ചേര്‍ന്ന് പവാറിന്റെ രാജി തീരുമാനം നിരസിച്ചിരുന്നു.

സ്വയം തീകൊളുത്താനുള്ള ശ്രമം ഉള്‍പ്പെടെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും വലിയ തോതില്‍ വൈകാരിക പ്രതിഷേധങ്ങള്‍ ഉണ്ടായതും രാജി പിന്‍വലിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തല്‍. 02/05/23 ചൊവ്വാഴ്ചയാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ച് ശരത് പവാര്‍ കുറിപ്പ് പുറത്തുവിട്ടത്. ഇതിന് പിന്നാലെ അടുത്ത പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിന് കീഴില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ മകനും പാര്‍ട്ടി നേതാവുമായ അജിത് പവാര്‍ രംഗത്ത് വരികയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →