അഭിപ്രായം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന്; ഗുസ്തി താരങ്ങളെ സന്ദര്‍ശിച്ച് പി.ടി. ഉഷ

ന്യൂഡല്‍ഹി: റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പീഡനാരോണപങ്ങളില്‍ നടപടി ആവശ്യപ്പെട്ട് ജന്തര്‍ മന്ദറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദര്‍ശിച്ച് ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷ. ഗുസ്തി താരങ്ങളുടെ സമരം രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നുവെന്ന പി.ടി. ഉഷയുടെ പ്രസ്താവനയ്‌ക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഉഷയുടെ നീക്കം. സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ചോദ്യങ്ങളുമായി സമീപിച്ച മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കാതെയാണ് ഉഷ മടങ്ങിയത്. അതിനിടെ, ഗുസ്തി താരങ്ങളെ പിന്തുണയ്ക്കുന്നവരിലൊരാള്‍ ഉഷയെ തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷങ്ങള്‍ക്കിടയാക്കി.

തന്റെ അഭിപ്രായം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് ഉഷ പറഞ്ഞതായി ഗുസ്തി താരം ബജ്‌രങ് പുനിയ പ്രതികരിച്ചു. സമരം ചെയ്യുന്നവര്‍ക്ക് എല്ലാ സഹായവും അവര്‍ ഉറപ്പുനല്‍കി. തന്റെ അഭിപ്രായങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും ഉഷ അറിയിച്ചു. ആത്യന്തികമായി താന്‍ ഒരു കായികതാരമാണ്. പിന്നെയാണ് ഒരു ഭരണാധികാരിയായത്. ഗുസ്തി താരങ്ങള്‍ ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ശ്രമിക്കുമെന്നും നീതി ലഭ്യമാക്കാന്‍ സഹായിക്കുമെന്നും ഉഷ വാഗ്ദാനം ചെയ്തു. തങ്ങള്‍ക്കൊപ്പമുണ്ടെന്ന് അവര്‍ ഉറപ്പുനല്‍കിയെന്നും പുനിയ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →