സ്ത്രീകൾക്ക് വോട്ടവകാശം നൽകാൻ തീരുമാനിച്ച് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ബിഷപ്പുമാരുടെ യോഗത്തിൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകാൻ തീരുമാനിച്ച് ഫ്രാൻസിസ് മാർപാപ്പ. പുതിയ മാറ്റം അനുസരിച്ച് മതപരമായ നടപടികളിൽ അഞ്ച് സിസ്റ്റർമാർക്കും വോട്ടവകാശം ഉണ്ടായിരിക്കും. സിനഡിൽ 70 ബിഷപ് ഇതര അംഗങ്ങളെ ഉൾപ്പെടുത്താനും തീരുമാനമായി. ഇവരിൽ പകുതിയും സ്ത്രീകളായിരിക്കും. അവർക്കും വോട്ടവകാശം ഉണ്ടായിരിക്കും. 2023 ഏപ്രിൽ 26 ബുധനാഴ്ചയാണ് പുതുക്കിയ തീരുമാനങ്ങൾ വെളിപ്പെടുത്തിയത്.

നിശ്ചിത ഇടവേളകളിൽ ലോകമെമ്പാടുമുള്ള ബിഷപ്പുമാരുടെ യോഗം വിളിക്കുന്ന സമിതിയിലുള്ള മാറ്റങ്ങൾക്കാണ് മാർപാപ്പ അംഗീകാരം നൽകിയത്. സിനഡുകളിലെ വോട്ടവകാശത്തിനുവേണ്ടി വനിതകൾ വർഷങ്ങളായി ആവശ്യം ഉന്നയിക്കുന്നുണ്ട്. ലോകമെങ്ങുമുള്ള ബിഷപ്പുമാരെ റോമിലേക്ക് വിളിച്ച് വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുകയും യോഗത്തിനൊടുവിൽ നിർദേശങ്ങളിൽ വോട്ട് രേഖപ്പെടുത്തുകയുമാണ് പതിവ്. ഇതിന് നിലവിൽ പുരുഷൻമാർക്ക് മാത്രമാണ് അവകാശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →