ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം നാട്ടിലേക്ക് പോകവെ ട്രെയിനിൽ നിന്ന് വീണു മരിച്ചു

ശാസ്താംകോട്ട : മലബാർ എക്സ്പ്രസിൽ കുടുംബത്തോടൊപ്പം കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കുയാത്ര ചെയ്യുകയായിരുന്ന യുവാവ് പുറത്തേക്ക് വീണു മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് പനവൂർ വിശ്വപുരം കരിഞ്ചയിൽ കിഴക്കുംകര പുത്തൻ വീട്ടിൽ ആനന്ദ് കൃഷ്ണൻ (36) ആണ് മരിച്ചത്. 2023 ഏപ്രിൽ 26 ന് രാവിലെ 7.30നു പടിഞ്ഞാറെ കല്ലട തലയിണക്കാവ് റെയിൽവേ ഗേറ്റിനു സമീപമാണ് സംഭവം. കണ്ണൂരിൽ മരപ്പണിക്കാരനായ ആനന്ദ് കൃഷ്ണൻ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം നാട്ടിലേക്ക് പോവുകയായിരുന്നു.

രാവിലെ ട്രെയിനിൽ നിന്നു പല്ല് തേക്കുമ്പോൾ കാറ്റിൽ അടഞ്ഞ വാതിൽ തട്ടി ആനന്ദ് കൃഷ്ണൻ തെറിച്ചു വീഴുകയായിരുന്നു എന്ന വിവരമാണ് റെയിൽവേ അധികൃതരിൽ നിന്നു ലഭിച്ചതെന്ന് സഹോദരൻ അനൂപ് കൃഷ്ണൻ പറഞ്ഞു. മൃതദേഹം രാത്രി വൈകി വിശ്വപുരത്തെ കുടുംബ വീട്ടിലേക്കു കൊണ്ടു വന്നു. സംസ്കാരം 27/04/23 വ്യാഴാഴ്ച.

കരിഞ്ച കിഴക്കുംകര പുത്തൻ വീട്ടിൽ കൃഷ്ണൻ ആശാരി- അമ്പിളി ദമ്പതികളുടെ രണ്ടാമത്തെ മകനായ ആനന്ദ് കൃഷ്ണൻ. കഴിഞ്ഞ 17 വർഷമായി കണ്ണൂരിലാണ് താമസം . ഭാര്യ കണ്ണൂർ സ്വദേശിനി അഞ്ചുന. മകൻ: ആത്മദേവ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →