ഷെയ്ന്‍ നിഗത്തിന്റെ വിലക്കിന് കാരണമായ കത്ത് പുറത്ത്

കൊച്ചി: സിനിമാ സംഘടനകളുടെ തീരുമാനത്തിൽ യുവനടന്‍ ഷെയ്ന്‍ നിഗത്തിന്റ വിലക്കിന് കാരണമായ കത്ത് പുറത്ത്. നടന്‍ ഷെയ്ന്‍ നിഗം നിര്‍മാതാവ് സോഫിയ പോളിന് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്.

സിനിമയുടെ എഡിറ്റിംഗ് തന്നെയും മാതാവിനേയും കാണിക്കണമെന്ന് ഉള്‍പ്പെടെ പറഞ്ഞുകൊണ്ടാണ് ഷെയ്ന്‍ കത്തയച്ചിരിക്കുന്നത്. സിനിമാ പോസ്റ്ററില്‍ പ്രൊമോഷനില്‍ തനിക്ക് പ്രാമുഖ്യം വേണമെന്നും ഷെയ്ന്‍ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രാന്‍ഡിംഗിലും പ്രൊമോഷനിലും മാര്‍ക്കറ്റിംഗിലും തന്റെ കഥാപാത്രം മുന്നിട്ട് നില്‍ക്കണമെന്ന ആവശ്യവും കത്തിലൂടെ ഷെയ്ന്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

സിനിമയുടെ പ്രവര്‍ത്തങ്ങളെ തടസപെടുത്തുന്നു എന്ന് കാണിച്ചു നിര്‍മ്മാതാവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്ന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനകള്‍ വിലക്കിലേക്ക് കടക്കാന്‍ തീരുമാനിച്ചത്. ഷെയിനെക്കൂടാതെ യുവനടന്‍ ശ്രീനാഥ് ഭാസിയ്ക്കും സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →