ന്യൂഡല്‍ഹി: മദ്യനയക്കേസ് അനുബന്ധ കുറ്റപത്രത്തില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയുടെ പേരും.
കേസ് അന്വേഷിക്കുന്ന സി.ബി.ഐ. 25/04/23 ചൊവ്വാഴ്ച സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ സിസോദിയയ്‌ക്കൊപ്പം ഭാരത് രാഷ്ട്രസമിതി നേതാവ് കെ. കവിതയുടെ ഓഡിറ്റര്‍ ബുച്ചി ബാബു, അര്‍ജുന്‍ പാണ്ഡെ, അമന്‍ദീപ് ധാല്‍ എന്നിവരുടെ പേരുകളുമുണ്ട്. ഇതാദ്യമായാണ് സിസോദിയയുടെ പേര് ഡല്‍ഹി മദ്യനയക്കേസില്‍ സൂചിപ്പിച്ചിരിക്കുന്നത്. കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച മനീഷ് സിസോദിയയെ 2023 ഫെബ്രുവരി 26-നാണ് സി.ബി.ഐ. അറസ്റ്റ് ചെയ്യുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള സിസോദിയ നിലവില്‍ ജയിലിലാണ്. അതിനിടെ, ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് സിസോദിയയുടെ ഭാര്യ സീമ(49)യെ ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറി-ന്റെയും കേന്ദ്ര നാഡീവ്യൂഹത്തിന്റെയും പ്രവര്‍ത്തനം തടസപ്പെടുത്തിയേക്കാവുന്ന അപൂര്‍വ രോഗമാണ് സീമയെ ബാധിച്ചിരിക്കുന്നതെന്ന് ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ച് ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
മദ്യനയക്കേസ്: സിസോദിയയുടെ പേര് കുറ്റപത്രത്തില്‍
