ജെമിനി ശങ്കരന് യാത്രാമൊഴി

കണ്ണൂര്‍: ഇന്ത്യന്‍ സര്‍ക്കസ് കുലപതി ജെമിനി ശങ്കരന്റെ ഭൗതികദേഹം പയ്യാമ്പലത്ത് സംസ്‌ക്കരിച്ചു. മകന്‍ അജയ്ശങ്കര്‍ ചിതയ്ക്കു തീകൊളുത്തി. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്. സാമൂഹ്യ സാംസ്‌കാരിക-രാഷ്ട്രീയരംഗത്തെ വലിയനിരതന്നെ ജെമിനി ശങ്കരന് അന്ത്യയാത്രയേകാന്‍ എത്തിയിരുന്നു. രാവിലെ 11 മണിയോടെ വീട്ടില്‍നിന്ന് പുറപ്പെട്ട വിലാപയാത്ര 11.40ഓടെയാണ് പയ്യാമ്പലത്തെത്തിച്ചേര്‍ന്നത്.

വി. ശിവദാസന്‍ എം.പി, പി.കെ. ശ്യാമള, കെ. പ്രമോദ്, സുരേഷ് ബാബു എളയാവൂര്‍, വ്യവസായ പ്രമുഖരായ ഗോകുലം ഗോപാലന്‍, കെ.പി. കുഞ്ഞിരാമന്‍, ജെമിനി ശങ്കരന്റെ മക്കളും പേരമക്കളും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും അന്ത്യകര്‍മ്മ ചടങ്ങുകള്‍ക്കായി പയ്യാമ്പലത്ത് എത്തി.

തുടര്‍ന്ന് നടന്ന അനുശോചനയോഗത്തില്‍ എം.വി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.വി. സുമേഷ്, കെ.പി. മോഹനന്‍, എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, സി.കെ. പത്മനാഭന്‍, മേയര്‍ ടി.ഒ. മോഹനന്‍, സി.എന്‍. ചന്ദ്രന്‍, എം.പി. മുരളി, പി.പി. ദിവാകരന്‍, ഗോകുലം ഗോപാലന്‍, ടി.കെ. രാജേന്ദ്രന്‍, എം.പി. മുഹമ്മദലി, ജോസ് ചെമ്പേരി, രതീഷ് ചിറക്കല്‍ എന്നിവര്‍ സംസാരിച്ചു. മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, കെ. രാധാകൃഷ്ണന്‍, ബി.ജെ.പി. നേതാവ് സി.കെ. പത്മനാഭന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ദേവസ്യ മേച്ചേരി, എ.കെ. ഷെരീഫ്, വൈശാഖ് തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →