ദുരൈ സെന്തില്‍കുമാര്‍ സംവിധാനം, തിരക്കഥ വെട്രിമാരൻ, സൂരി വീണ്ടും നായകൻ

ചെന്നൈ: ‘പട്ടാസ്’ എന്ന ചിത്രത്തിന് ശേഷം ആര്‍എസ് ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂരി നായകനാകും. സൂരിയുമായി ചര്‍ച്ച നടക്കുകയാണെന്നും ‘വിടുതലൈ 2’ വിന്റെ ജോലികള്‍ പൂര്‍ത്തിയായ ശേഷം ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

‘വിടുതലൈ’യുടെ വിജയത്തിന് ശേഷം വെട്രിമാരന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. മധുരൈ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നതെന്നാണ്‌ റിപ്പോര്‍ട്ട്. ഇത് ‘വിടുതലൈ’യില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കുമെന്നും മറ്റ് അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും സെന്തില്‍കുമാര്‍ ഇ ടൈംസിനോട് പറഞ്ഞു.

വെട്രിമാരന്‍ സംവിധാനം ചെയ്ത ‘വിടുതലൈ’ യുടെ വിജയവും സൂരിയുടെ മികച്ച പ്രകടനവും രാജ്യമൊട്ടാകെ പ്രശംസിക്കുകയാണ്. ജയമോഹന്‍ രചിച്ച ‘തുണൈവന്‍’ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങിയ സിനിമ തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലാണ് റിലീസ് ചെയ്തത്. വിജയ് സേതുപതി, ഗൗതം മേനോന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിടുതലൈയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം മെയ്-ജൂണ്‍ മാസങ്ങളിലായി പുനരാരംഭിക്കാനാണ് സംവിധായകന്‍ പദ്ധതിയിടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →