സ്ത്രീ പീഡനത്തിന് റിട്ട. ജില്ലാ ജഡ്ജി പിടിയിൽ

മണ്ണന്തല: ബസിൽ വച്ച് സഹയാത്രകാരിയെ ഉപദ്രവിച്ചതിന് റിട്ട. ജില്ലാ ജഡ്ജി പിടിയിലായി. റിട്ട. ജില്ലാ ജഡ്ജി രാമ ബാബുവാണ് പിടിയിലായത്. കിളിമാനൂരിൽ നിന്ന് ബസിൽ കയറിയ റിട്ട. ജില്ലാ ജഡ്ജി രാമ ബാബുവിന്റെ അതിക്രമം താങ്ങാൻ കഴിയാതെ വന്നതോടെ സഹയാത്രക്കാരി ബസ് കേശവദാസ പുരത്ത് എത്തിയപ്പോൾ ബഹളം വയ്ക്കുകയായിരുന്നു. മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്ത റിട്ട. ജില്ലാ ജഡ്ജിയെ റിമാൻഡ് ചെയ്തു.

Share
അഭിപ്രായം എഴുതാം