14 നിരീക്ഷണ ക്യാമറകളുമായി മഞ്ചേശ്വരം പൈവളി​ഗെ

പൈവളിഗെ: ഗുണ്ടാ സംഘങ്ങളും ഗുണ്ടാ ആക്രമണവും കൂടി വരുന്ന സാഹചര്യത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് കാസർകോട് പൈവളിഗെ. 14 നിരീക്ഷണ ക്യാമറകളാണ് മഞ്ചേശ്വരത്തിന് സമീപത്തെ പൈവളിഗെയിൽ സ്ഥാപിക്കുന്നത്. മഞ്ചേശ്വരം പൈവളിഗയിലും പരിസരങ്ങളിലും നടക്കുന്ന ആക്രമണങ്ങളിലും മറ്റ് ക്രിമിനൽ പ്രവർത്തനങ്ങളിലും പ്രതികളെ തിരിച്ചറിയാനാണ് പൊലീസിന്റെ ഈ നടപടി. പ്രദേശത്ത് ഗുണ്ടാ സംഘങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.

പൈവളിഗയിലും പരിസരങ്ങളിലുമുള്ള ഇടറോഡുകൾ, പ്രധാനപ്പെട്ട ജംക്ഷനുകൾ, സ്കൂൾ പരിസരം തുടങ്ങിയവയെല്ലാം നിരീക്ഷിക്കാൻ പറ്റുന്ന തരത്തിലായിരിക്കും ക്യാമറകൾ സ്ഥാപിക്കുക. ആക്രമികളേയും അവർ സഞ്ചരിക്കുന്ന വാഹങ്ങളേയും ഇതുവഴി തിരിച്ചറിയാൻ പറ്റും. ജനപ്രതിധിനികളുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റി ഉണ്ടാക്കിയാണ് ക്യാമറ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സർവ്വകക്ഷി യോഗം ചേർന്നു. ക്യാമറയുമായി ബന്ധപ്പെട്ട നിരീക്ഷണ സജ്ജീകരണങ്ങൾ പൈവളിഗെ പഞ്ചായത്ത് ഓഫീസിൽ ഒരുക്കും. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലും സംവിധാനമുണ്ടാകും. ഒരു മാസത്തിനകം ക്യാമറകൾ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കാനാണ് തീരുമാനം.

അതേസമയം ഗതാഗതനിയമലംഘനം പിടികൂടാൻ സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ച 726  എഐ ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങി. മൂന്നര മണിക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് പിന്നാലെ പിഴ ഈടാക്കി തുടങ്ങുമെന്നായിരുന്നു മോട്ടോർ വാഹനവകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ ബോധവത്ക്കരണത്തിനുള്ള സമയം ലഭിച്ചില്ലെന്ന് പരാതി ഉയർന്നു.തുടർന്നാണ് ഒരു മാസം ബോ‌ധവത്ക്കരണത്തിന് മാറ്റി വയ്ക്കുന്നത്.

നിയമലംഘകർക്ക് വാണിംഗ് നോട്ടീസാകും നൽകുക. 2023 മെയ് മാസം 20 മുതൽ പിഴ ചുമത്തി തുടങ്ങും. വാഹനങ്ങളുടെ വേഗ പരിധി ഉയർത്തി ഒരു മാസത്തിനുള്ളിൽ ഉത്തരവിറങ്ങും. കേന്ദ്രം വിജ്‍ഞാപനത്തെക്കാൾ കുറഞ്ഞ നിരക്കിലാണ് സംസ്ഥാനം പിഴയീടാക്കുന്നതെന്ന് ഗതാഗതമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →