അക്ഷരങ്ങളുടെ മഹാപ്രപഞ്ചം നിറച്ചു ഒഴുകിനടക്കുന്ന പുസ്തകമേള ദുബായിൽ

ദുബായ് : ലോകത്തിലെ ഏറ്റവും വലിയ ഫ്‌ളോട്ടിങ് പുസ്തകമേളയ്ക്ക് ദുബായിൽ തുടക്കം. 10വർഷത്തിന് ശേഷമാണ് മേള ദുബായിലെത്തുന്നത്. 2023 ദുബായി പോർട്ട് റാഷിദിൽ 2023 ഏപ്രിൽ മാസം 23 വരെയാണ് മേള. മെയ് 17 മുതൽ ജൂൺ അഞ്ച് വരെ അബുദാബി പോർട്ട് സായിദിലും ലോഗോസ് ഹോപ്പ് കപ്പൽ പുസ്തക പ്രദർശനം നടക്കും.

അക്ഷരങ്ങളുടെ മഹാപ്രപഞ്ചം നിറച്ചുവച്ചൊഴുകിനടക്കുന്ന കപ്പലാണ് ഫ്‌ളോട്ടിങ് പുസ്തകമേള. ലോകത്തിന്റെ വിവിധയിടങ്ങളിലേക്ക് വായനയുടെ പ്രാധാന്യം ഉറക്കെ വിളിച്ചുപറഞ്ഞാണ് മേളയുടെ സംഘാടനം. പുസ്തക മേള വഴി ലഭിക്കുന്ന വരുമാനം ലോകത്തിന്റെ വിവിധയിടങ്ങളിലെ അർഹരായ ആളുകളിലേക്ക് എത്തിച്ച് കപ്പൽ തന്റെ വ്യത്യസ്തമായ യാത്ര തുടരുകയാണ്.

1970മുതൽ ലോകത്തിന്റെ വിവിധയിടങ്ങളിൽ ലോഗോസ് ഹോപ്പ് പുസ്തകമേളയുമായി ഒഴുകിയെത്താറുണ്ട്. 150ലധികം രാജ്യങ്ങളിലെ 480 വ്യത്യസ്ത തുറമുഖങ്ങളിൽ ഈ കപ്പലെത്തി പുസ്തകമേള നടത്തിക്കഴിഞ്ഞു. 49 ദശലക്ഷം ആളുകളാണ് ഈ കാലത്തിനിടയിൽ ലോഗോസിലെത്തി മേള സന്ദർശിച്ചതെന്നാണ് കണക്കുകൾ. നോവലുകൾ, ചരിത്രം, സംസ്‌കാരം, മതം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി എല്ലാ മേഖലയിലെയും പുസ്തകങ്ങൾ കപ്പലിലെ പുസ്തകമേളയിൽ ലഭ്യമാണ്. ഫ്‌ളോട്ടിങ് പുസ്തകമേളയിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. ഒപ്പം നിരവധി വിനോദ പരിപാടികളും സാംസ്‌കാരിക പരിപാടികളും കപ്പലിൽ ഒരുക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →