കൊല്ലം സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു

ദുബൈ: കൊല്ലം സ്വദേശിയായ യുവാവ് ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കരിക്കോട് സ്വദേശി ആസിഫ് മഹ്‍മൂദ് (42) ആണ് മരിച്ചത്. 2023 ഏപ്രിൽ 17 തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ദ സെൻട്രൽ സ്‍കൂൾ ദുബൈ (ടി.സി.എസ്) അഡ്‍മിൻ മാനേജറായിരുന്നു.

17/04/23 തിങ്കളാഴ്ച രാവിലെ പ്രഭാത നമസ്‍കാരത്തിന് പള്ളിയിൽ പോയി മടങ്ങിവന്ന ശേഷം ആസിഫ് മഹ്‍മൂദ് താമസ സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ദുബൈ സിലിക്കൺ ഒയാസിസിലെ ഫഖീഹ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദുബൈയിലെ വിവിധ പ്രവാസി കൂട്ടായ്‍മകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ആസിഫ് മഹ്‍മൂദ്.

കൊല്ലം ടി.കെ.എം ആർട്സ് ആന്റ് സയൻസ് കോളേജിലെ അധ്യാപകരായിരുന്ന പ്രൊഫ മഹ്‍മൂദ് – ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ – ഖൻസ ഖാൻ. ഭാര്യയും രണ്ട് മക്കളും ദുബൈയിലുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ദുബൈ അൽ ഖൂസിൽ ഖബറടക്കാനുള്ള ശ്രമം നടക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →