വാഴക്കുളം മടക്കത്താനത്ത് വാഹനാപകടത്തിൽ മൂന്ന് വഴിയാത്രക്കാർക്ക് ദാരുണാന്ത്യം

എറണാകുളം: വാഴക്കുളം മടക്കത്താനത്ത് നിയന്ത്രണം വിട്ട വാഹനം ഇടിച്ച് ഒന്നരവയസുളള കുട്ടിയുൾപ്പടെ മൂന്ന് പേർ മരിച്ചു. 2023 ഏപ്രിൽ 17 തിങ്കളാഴ്ച പുലർച്ചെ 7.30 ഓടെയാണ് സംഭവം. മടക്കത്താനം കൂവേലിപ്പടിയിലാണ് അപകടം നടന്നത്. കൂവലിപ്പടി സ്വദേശികളായ മേരി, പ്രജേഷ്, പ്രജേഷിന്റെ ഒന്നര വയസുകാരിയായ മകൾ എന്നിവരാണ് വാഹനം ഇടിച്ച് മരിച്ചത്.

പ്രജേഷ് വാഴക്കുളം മടക്കത്താനത്ത് ഒരു തട്ടുകട നടത്തുന്നുണ്ട്. രാവിലെ അവിടേക്ക് പോകുന്ന വഴിയാണ് എറണാകുളത്ത് നിന്ന് പാഴ്സൽ കൊണ്ടുവരുകയായിരുന്ന വാഹനം ഇവരെ ഇടിച്ച് തെറിപ്പിച്ചത്. പ്രജേഷിന്റെ അയൽക്കാരിയാണ് അപകടത്തിൽ മരിച്ച മേരി. അപകടത്തിൽ കുട്ടി ഉൾപ്പടെയുള്ള മൂന്ന് പേർക്കും ​ഗുരുതരമായി പരുക്കേറ്റിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →