ന്യൂഡല്‍ഹി: അടിസ്ഥാന ലോഹങ്ങള്‍, ഭക്ഷ്യ ഉല്‍പന്നങ്ങള്‍ എന്നിവയുടെ വില ലഘൂകരിച്ചതിനാല്‍ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2023 മാര്‍ച്ചില്‍ 29 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.34 ശതമാനമായി കുറഞ്ഞതായി വാണിജ്യ വ്യവസായ മന്ത്രാലയം 2023 ഏപ്രില്‍ 17ന് പുറപ്പെടുവിച്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഫെബ്രുവരിയില്‍ ഇത് 3.85 ശതമായിരുന്നു. ഇത് തുടര്‍ച്ചയായ പത്താം മാസമാണ് ഡബ്ല്യുപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറയുന്നത്. അടിസ്ഥാന ലോഹങ്ങള്‍, ഭക്ഷ്യ ഉല്‍പന്നങ്ങള്‍, തുണിത്തരങ്ങള്‍, ഭക്ഷ്യേതര വസ്തുക്കള്‍, ധാതുക്കള്‍, റബ്ബര്‍, പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം, പേപ്പര്‍, പേപ്പര്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ വിലയിടിവാണ് 2023 മാര്‍ച്ചിലെ പണപ്പെരുപ്പ നിരക്ക് കുറയുന്നതിന് പ്രധാന കാരണം.
മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 1.34 ശതമാനമായി
