നിയമസഭാ സംഘര്‍ഷം: മാധ്യമങ്ങള്‍ക്കും നോട്ടീസ്

തിരുവനന്തപുരം: നിയമസഭാ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ മാധ്യമങ്ങള്‍ക്കും നോട്ടീസ്. അതീവ സുരക്ഷാ മേഖലയില്‍ അനുവാദമില്ലാതെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കില്‍ നിയമസഭാ പാസ് റദ്ദാക്കുമെന്നുമാണ് നോട്ടീസിലെ മുന്നറിയിപ്പ്.

പ്രതിപക്ഷ എം.എല്‍.എമാരുടെ പി.എമാര്‍ക്കു നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ ചിത്രീകരിച്ചവരില്‍ ഭരണപക്ഷ എം.എല്‍.എമാരുടെയും മന്ത്രിമാരുടെയും പഴ്‌സണല്‍ സ്റ്റാഫും ഉണ്ടായിരുന്നു. അവരെ ഒഴിവാക്കിയാണ് മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ എം.എല്‍.എമാര്‍ക്കും നിയമസഭ സെക്രട്ടറി നോട്ടീസ് നല്‍കിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →