കൊച്ചി: നയതന്ത്ര ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട്ടും കോയമ്പത്തൂരിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ് നടത്തി. കോഴിക്കോട് സ്വദേശി സംജു, ഷംസുദീന്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന. കോയമ്പത്തൂരില്‍ നന്ദഗോപാലിന്റെ വീട്ടിലും പരിശോധന നടത്തി. ഇവര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നു വ്യക്തമായ സൂചന ലഭിച്ചതൊടെയാണ് ഇ.ഡി. റെയ്ഡ് നടത്തിയത്. സംജുവും ഷംസുദ്ദീനും ബന്ധുക്കളാണ്. പല മാര്‍ഗങ്ങള്‍ ഉപയോഗിച്ചു സ്വര്‍ണം കടത്തുകയും കടത്തിയ സ്വര്‍ണം ജ്വല്ലറികള്‍ക്കു കൈമാറുകയും ചെയ്‌തെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
റെയ്ഡില്‍ ചില ഡിജിറ്റല്‍ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കള്ളപ്പണത്തെ കുറിച്ചും കള്ളക്കടത്തിന്റെ ഉറവിടത്തെ കുറിച്ചുമാണ് ഇ.ഡി. അന്വേഷിക്കുന്നത്. സ്വര്‍ണ വ്യാപാരികളെയും ദുബായില്‍ നിന്നു സ്വര്‍ണം വാങ്ങാന്‍ പണം നല്‍കിയവരെയും അടിസ്ഥാനമാക്കിയാണു പ്രധാനമായും പരിശോധന. വിദേശത്തുനിന്നും സ്വര്‍ണം കടത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി. റമീസിനെ ഇ.ഡി. നേരത്തെ അറസ്റ്റു ചെയ്തിരുന്നു. നാലുതവണ ചോദ്യം ചെയ്യാന്‍ വിളിച്ചതിനു ശേഷമാണ് അറസറ്റ്. റമീസ് നല്‍കിയ മൊഴി പ്രകാരമാണ് ഇപ്പോള്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുള്ളത്. നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണു റമീസ്. സ്വര്‍ണക്കടത്തിനൊപ്പം കള്ളപ്പണ ഇടപാടുകളും റമീസ് നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു ജാമ്യത്തിലുള്ള റമീസിനെ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തി വീണ്ടും അറസ്റ്റു രേഖപ്പെടുത്തിയത്.