ആലുവ പൊലീസ് സ്റ്റേഷന് മുന്നിൽ ട്രാൻസ്‌യുവതിയുടെ ആത്മഹത്യാ ഭീഷണി

ആലുവ: ആലുവ സ്‌റ്റേഷന് മുന്നിലെ ആൽമരത്തിൽ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി. ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾ ആക്രമിച്ചെന്ന പരാതിയിൽ നടപടിയെടുക്കാത്തതിനാണ് പ്രതിഷേധം. 2023 ഏപ്രിൽ 12ന്പുലർച്ചെ മുതലാണ് ട്രാൻസ്‌യുവതിയായ അന്ന രാജു ആലുവ പൊലീസ് സ്റ്റേഷന് മുൻപിലെ ആൽമരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.

ഇതര സംസ്ഥാന തൊഴിലാളികൾ ആക്രമിച്ചു എന്ന പരാതിയാണ് അന്നാ രാജു പൊലീസിന് നൽകിയത്. കഴിഞ്ഞ ദിവസം ഇതര സംസ്ഥാനക്കാരായിട്ടുള്ള ട്രാൻസ്‌ജെൻഡറുമായി ഇവർക്ക് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാൽ ഈ പരാതിയിൽ യാതൊരുവിധ നടപടിയും ഉണ്ടായില്ല എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.

2023 ഏപ്രിൽ 11ന് രാത്രി എടയപ്പുറത്ത് ഇതര സംസ്ഥാനക്കാരായ ട്രാൻസ്‌ജെൻഡറുകൾ താമസിക്കുന്ന വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇരുകൂട്ടരും തമ്മിൽ കുറച്ചു കാലങ്ങളായി സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഇരുകൂട്ടരുടെയും പരാതി മുൻപിലുണ്ടെന്നും പൊലീസ് പറഞ്ഞു. ഈ കേസുകളിൽ അന്വേഷണം നടക്കുകയാണ്. അതിനുശേഷം മാത്രമേ നടപടിയിലേക്ക് നീങ്ങാൻ കഴിയുകയുള്ളൂവെന്നാണ് പൊലീസ് നിലപാട്. നിലവിൽ അന്ന രാജുവിനെ മരത്തിൽ നിന്നിറക്കി സമവായത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →