ഷാർജ: യുഎഇയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട സ്വദേശി ജിജിൻ എബ്രഹാം (28) ആണ് മരിച്ചത്. സുഹൃത്തിന്റെ താമസ സ്ഥലത്തെത്തി രാത്രി ഭക്ഷണം കഴിച്ച ശേഷം മടങ്ങുന്നതിനിടെ ജിജിൻ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. 2023 ഏപ്രിൽ 8 ന് രാത്രി ഷാർജയിലായിരുന്നു സംഭവം.
മൃതദേഹം ഷാർജയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ജിജിൻ ജോലി ചെയ്‍തിരുന്ന സ്ഥാപനത്തിലെ അധികൃതരും സാമൂഹിക പ്രവർത്തകരായ നിഹാസ് ഹാഷിം കല്ലറ, സലാം പാപ്പിനിശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്.